Spread the love

കോഴിക്കോട്: കൂടരഞ്ഞിയില്‍ പുള്ളിപ്പുലിയുടെയും കാട്ടുപന്നിയുടെയും ജഡങ്ങള്‍ കിണറ്റില്‍ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം തോടിന് സമീപം വാഹനം കഴുകാനെത്തിയവർക്ക് അനുഭവപ്പെട്ട ദുർഗന്ധമാണ് പരിശോധനയിലേക്ക് നയിച്ചത്.

video
play-sharp-fill

കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയില്‍ ഒഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് പുള്ളിപ്പുലിയുടെയും കാട്ടുപന്നിയുടെയും ജഡങ്ങള്‍ കണ്ടെത്തിയത്. പുളിക്കല്‍ ഔസേപ്പച്ചൻ എന്നയാളുടെ പറമ്പിലെ കിണറായിരുന്നു ഇത്.

ജഡങ്ങള്‍ക്ക് മൂന്ന് മുതല്‍ നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജഡങ്ങൾ പുറത്തെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group