
കാസര്‍കോട്: പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. കാസർകോട് എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്രയാണ് മരിച്ചത്.
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്.
മുറ്റത്ത് കളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരങ്ങളിലേക്ക് വീഴുകയായിരുന്നു. ഇതെടുക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂർഖനാണ് കുട്ടിയെ കടിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. അവശനിലയിലായ കുട്ടി പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. ആന്തരിക അവയവങ്ങളെല്ലാം നിലച്ച മട്ടായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. വെൻ്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ഋതു ചന്ദ്ര ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.







