
തിരുവനന്തപുരം: ട്രെയിനിന് മുന്നില്‍ ചാടി 21കാരൻ ജീവനൊടുക്കി.
തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ജേണലിസം വിദ്യാർത്ഥിയായ ദീപു (21)വിനെയാണ് ഇന്ന് രാവിലെ ഏഴരയോടെ കൊച്ചുവേളി-നാഗർകോവില്‍ പാസഞ്ചർ ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടത്.
കഴിഞ്ഞമാസം ജേണലിസം പരീക്ഷ എഴുതാൻ കഴിയാത്തതില്‍ ഏറെ ദുഃഖിതനായിരുന്നു ദീപു എന്ന് സൂചനകളുണ്ട്. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ സ്വീകരിച്ച ശേഷം പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മാറനല്ലൂർ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.







