
കൊച്ചി: സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങ് അല്ല ഓവര്‍ലോഡ് വരുന്നത് നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമാണ് നിയന്ത്രണമെന്നും അല്ലാതെ കേരളം മുഴുവന്‍ ഇല്ലെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
‘പ്രതീക്ഷിക്കാത്ത പ്രതിസന്ധിയാണ് വന്നത്. പശ്ചിമേഷ്യയിലെ യുദ്ധവും വൈദ്യുതി ഉപഭോഗം കൂട്ടി. പാചകം വൈദ്യുത ഉപകരണങ്ങളില്‍ ആക്കി.
വൈദ്യുതി നിയന്ത്രണം ലോഡ് കൂടുതലുള്ള സ്ഥലങ്ങളില്‍ മാത്രമാണ്. വൈദ്യുതി വാങ്ങാന്‍ കിട്ടാനില്ല. ഇന്ന് 200 മെഗാവാട്ട് കിട്ടാന്‍ സാധ്യത ഉണ്ടെന്നു പറയുന്നു’, കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധിക്കേണ്ടത് പ്രകൃതിയോടാണെന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞു. പ്രകൃതി ഇങ്ങനെ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും മഴപെയ്താല്‍ ഉടന്‍ നിയന്ത്രണം അവസാനിക്കുമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
ഇന്ത്യ മുഴുവനും വൈദ്യുതി പ്രതിസന്ധിയുണ്ട്. കേരളത്തിന് നിയന്ത്രിക്കാതെ വേറെ വഴിയില്ല. ഇന്ന് പലയിടത്തും മഴപെയ്തതില്‍ മാറ്റം ഉണ്ടായെന്നും മഴ നന്നായി പെയ്താല്‍ നിയന്ത്രണം ഒഴിവാക്കാമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.







