Spread the love

ഹർത്താലില്‍ ആറ്റിങ്ങലില്‍ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് 14 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. രണ്ട് കേസുകളാണ് ആറ്റിങ്ങല്‍ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിർബന്ധിച്ച്‌ കടകള്‍ അടപ്പിച്ചതിനും യാത്ര തടസ്സം സൃഷ്ടിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

video
play-sharp-fill

തമ്പാനൂർ ബസ് സ്റ്റാൻഡിനു മുന്നിലെ പ്രതിഷേധത്തിലും കേസ് എടുത്തിട്ടുണ്ട്. അതേസമയം ഹര്‍ത്താലിലെ അതിക്രമത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹൈക്കോടതി അവധിക്കാല ഡിവിഷന്‍ ബെഞ്ചിൻ്റേതാണ് നടപടി. ഹർത്താലില്‍ നടന്ന അതിക്രമങ്ങള്‍ സംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി കോടതിയില്‍ റിപ്പോര്‍ട്ട് സമർപ്പിച്ചു.

സംസ്ഥാനത്ത് ആകെ 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഡിജിപി അറിയിച്ചു. അക്രമങ്ങളില്‍ 101 പേരെ അറസ്റ്റ് ചെയ്തു. തിരുവല്ലയില്‍ ആംബുലന്‍സ് തടഞ്ഞ സംഭവത്തിലും മംഗലപുരത്ത് പൊതുഗതാഗതം തടസപ്പെടുത്തിയതിലും കേസ് എടുത്തതായും പോലീസ് കോടതിയെ അറിയിച്ചു. തുടർന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘടനകളുടെ ഭാരവാഹികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group