Spread the love

കൊല്ലം: തെൻമലയില്‍ വനത്തിനുള്ളില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. വിറക് ശേഖരിക്കാൻ പോയ സ്ത്രീകളാണ് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടത്.

video
play-sharp-fill

തെൻമല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനത്തിലാണ് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. സമീപത്തായി വസ്‌ത്രവും ചെരുപ്പും മരത്തില്‍ ദ്രവിച്ച കയറും കണ്ടെത്തിയിട്ടുണ്ട്.

പുരുഷൻ്റെ അസ്ഥികൂട അവശിഷ്ടങ്ങളെന്ന് ആത്മഹത്യ ആകാനാണ് സാധ്യതയെന്നും പൊലീസ് വ്യക്തമാക്കി. തെൻമല പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 ജൂലൈയില്‍ സമീപപ്രദേശത്ത് നിന്ന് കാണാതായ വ്യക്തിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി.