Spread the love

കൊല്ലം: കൊല്ലം പോരുവഴിയിൽ 10 വയസുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയിൽ ജിബി കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് ഇന്നലെ സൂര്യാതപമേറ്റത്.

video
play-sharp-fill

കൈയ്ക്കും തോളിനും അടക്കം പൊള്ളലേറ്റു. കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ഇന്നലെ പുറത്ത് കളിച്ചുകൊണ്ടിരിക്കവേയാണ് സംഭവമുണ്ടായത്.

കൈക്കും തോളിനും താടിയുടെ ഭാ​ഗത്തുമാണ് പൊള്ളലേറ്റിരിക്കുന്നത്. തോളിന്റെ ഭാ​ഗത്താണ് കൂ‌ടുതൽ പൊള്ളലേറ്റിരിക്കുന്നത്. ആരോ​ഗ്യനില തൃപ്തികരമാണ്. കൊല്ലം ജില്ലിയിൽ ചൂട് വർധിച്ചു വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group