Spread the love

തൊടുപുഴ: ഇടുക്കിയില്‍ രണ്ടുപേര്‍ക്ക് പാമ്പ് കടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല്ല് സ്വദേശി അജയ്(14), രാജകുമാരി സ്വദേശി പോള്‍സണ്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.

video
play-sharp-fill

ഇന്ന് പുലര്‍ച്ചെ ശുചിമുറിയില്‍ പോകുന്നതിനിടെയാണ് പോള്‍സണിന് പാമ്പ് കടിയേറ്റത്. അജയ്ക്ക് 11 മണിയോടെയാണ് പാമ്പ് കടിയേറ്റത്.

ഇരുവരെയും കടിച്ചത് വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പാണെന്നാണ് നിഗമനം. രണ്ടുപേരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പാലായില്‍ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു. കാലില്‍ പാമ്പിന്റെ കടിയേറ്റ രാമപുരം സ്വദേശിനി അനിത ബാബുവി(54)നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് രാമപുരം സ്വദേശി ആനിയമ്മ തോമസി(74)നും കടിയേറ്റിരുന്നു. കള പറിക്കുന്നതിനിടയില്‍ പാമ്പ് കയ്യില്‍ കടിക്കുകയായിരുന്നു.