
എറണാകുളം: കോതമംഗലത്ത് ആശുപത്രിയില്‍ നഴ്സിംഗ് അസിസ്റ്റന്റിന് നേരെ മർദനം. കോതമംഗലം സ്വദേശിയും നഴ്സിംഗ് അസിസ്റ്റന്റുമായ കാളിപ്പറമ്പില്‍ ജോജി ജോർജ് (46) ആണ് മര്‍ദനത്തിനിരയായത്.
അടിപിടിക്കേസില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആളെ കാണാനെത്തിയ വ്യക്തിയാണ് ആക്രമണം നടത്തിയതെന്ന് അറിയുന്നു. ഇന്നലെ രാത്രി പത്തരയ്ക്കുശേഷമാണ് ആശുപത്രിക്കുള്ളില്‍ സംഘര്‍ഷം ഉണ്ടായത്.
സംഭവത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







