Spread the love

ന്യൂഡൽഹി: രാജ്യത്തെ പലയിടങ്ങളും കനത്തചൂട്. സൂര്യാതപത്തിൽ രാജ്യത്ത് മരണം മൂന്ന്.

video
play-sharp-fill

ഒഡീഷയില്‍ രണ്ട് പേരും ഹരിയാനയില്‍ ഒരാളും ആണ് മരിച്ചത്.ഒഡീഷ മയൂര്‍ഭഞ്ജിലും സുന്ദര്‍ഗഡിലും സെന്‍സസിന് പോയ രണ്ടു സ്‌കൂള്‍ അദ്ധ്യാപകരാണ് മരിച്ചത്. ഇവിടങ്ങളില്‍ 37 ഡിഗ്രിക്കു മുകളിലാണ് ചൂട്. ഏതാനും ദിവസം മുമ്പും ഒഡീഷയില്‍ ഒരാള്‍ സൂര്യാതപത്തില്‍ മരിച്ചിരുന്നു. ഹരിയാന നൂ ജില്ലയിലെ പുന്‍ഹനാ ധാന്യവിപണിയില്‍ പണിക്കിടെ കൊടുംചൂടത്ത് ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു. രാജേന്ദ്ര പാസ്വാന്‍ (50) ആണ് മരിച്ചത്.

ദല്‍ഹി, രാജസ്ഥാന്‍, യുപി തുടങ്ങി പല സംസ്ഥാനങ്ങളിലും 40 മുതല്‍ 45 ഡിഗ്രി വരെയാണ് ചൂട്. ചിലപ്പോള്‍ 49 ഡിഗ്രി വരെയെത്തിയതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. പലയിടങ്ങളിലും കടുത്ത ഉഷ്ണ തരംഗമാണ്. പത്ത് മുതല്‍ 15 കി.മീ. വരെ വേഗത്തില്‍ വീശുന്ന ചൂടുകാറ്റ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group