
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം, സമ്മാനലാഭം, സൽക്കാരയോഗം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ബിസിനസിൽ തടസ്സം, ധനതടസ്സം, അലച്ചിൽ, ചെലവ്, മനഃപ്രയാസം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, പരീക്ഷാപരാജയം, അഭിപ്രായവ്യത്യാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, പരീക്ഷാവിജയം, ആരോഗ്യം ഇവ കാണുന്നു. നല്ല സന്ദേശങ്ങൾ ലഭിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ശത്രുശല്യം, അഭിമാനക്ഷതം, മനഃപ്രയാസം, നഷ്ടം, പരീക്ഷാപരാജയം ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, പരീക്ഷാവിജയം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, പരീക്ഷാപരാജയം ഇവ കാണുന്നു. ബിസിനസിൽ ആദായം കുറയാം.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, നേട്ടം, ബന്ധുസമാഗമം, ധനയോഗം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം, ബന്ധുസമാഗമം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. ചില കാര്യങ്ങൾ ഭാഗികമായി ശരിയാവാം.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, പരീക്ഷാപരാജയം, അപകടഭീതി ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.







