
കോട്ടയം: പ്രശസ്ത പ്രചോദന പരിശീലകനും ഹഗ് ഇന്റർനാഷണലിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അനീഷ് മോഹന് ആർട്ട് ഓഫ് ലിവിംഗിന്റെ “Unsung Everyday Heroes Award 2026” ലഭിച്ചു. ബിസിനസ് ആൻഡ് മനുഷ്യസ്നേഹി വിഭാഗത്തിലാണ് ഈ അംഗീകാരം ലഭിച്ചത്.
ശ്രീ രവിശങ്കറുടെ 70-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം തൃക്കൈക്കാട്ട് സ്വാമിയാർ മഠം ഹാളിൽ നടന്ന ചടങ്ങിൽ എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിച്ചു.
ഹഗ് ഇന്റർനാഷണൽ വഴി പത്തിലധികം പേർക്ക് തൊഴിൽ അവസരം ഒരുക്കിയതും, ഹഗ് ഇന്റർനാഷണൽ ചാരിറ്റബിൾ ഫൗണ്ടേഷൻ മുഖേന നടത്തിയ സാമൂഹിക പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകിയത്. യുവജന ശാക്തീകരണം, കരിയർ മാർഗനിർദേശം, പ്രചോദനപരമായ പരിശീലന പ്രവർത്തനങ്ങൾ എന്നിവയും അദ്ദേഹത്തിന്റെ സംഭാവനകളിൽ ഉൾപ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ മുൻനിര പ്രചോദന പരിശീലകരിൽ ഒരാളായ അനീഷ് മോഹൻ കഴിഞ്ഞ 15 വർഷത്തിനിടെ 3000-ത്തിലധികം പരിശീലന സെഷനുകൾ നടത്തി നിരവധി ജീവിതങ്ങളെ ഗുണാത്മകമായി സ്വാധീനിച്ചിട്ടുണ്ട്. യുവാക്കൾക്കും സംരംഭകർക്കും വിദ്യാർത്ഥികൾക്കും പുതിയ ദിശ കണ്ടെത്താൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായകമായതായി വിലയിരുത്തപ്പെടുന്നു.







