
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ അമിത വേഗതയിലെത്തിയ മിനി ബസ് ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. നഗരൂർ സ്വദേശി ബാബുക്കുട്ടൻ ആണ് മരിച്ചത്. പാപ്പാലയിൽ ഇന്നലെ രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. പാപ്പാല റോയൽ എൻഫീൽഡ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ബാബുക്കുട്ടൻ. ജോലി കഴിഞ്ഞ് ഷോറൂമിന് മുന്നിൽ നിന്ന ബാബുകുട്ടനെ അമിതവേഗതയിൽ എത്തിയ മിനി ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാഹനം നിർത്താതെ പോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുക്കുട്ടനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.






