Spread the love

എറണാകുളം: കോണ്‍ഗ്രസിലെ ചില നേതാക്കള്‍ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് വലിയ രീതിയില്‍ പണപ്പിരിവ് നടത്തുന്നതായി മന്ത്രി വി. ശിവൻകുട്ടി.

video
play-sharp-fill

ഇപ്പോഴുള്ള പേരുകള്‍ക്ക് പുറമേ മൂന്ന് നേതാക്കള്‍ കൂടി മുഖ്യമന്തി പദത്തിനായി ചരടുവലി നടത്തുന്നെന്നും മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചകള്‍ സജീവമാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ഒരു ഭീഷണിയും വിലപോവില്ലെന്നും, നേമത്തടക്കം ഇടത് മുന്നണി വലിയ വിജയം നേടുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ സോഷ്യല്‍ മീഡിയയില്‍ അടക്കം മുഖ്യമന്ത്രി ചർച്ചകള്‍ സജീവമാണ്. നിരവധി നേതാക്കളും ഇതുസംബന്ധിച്ച്‌ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ചർച്ചകളില്‍ നിന്ന് പ്രവർത്തകർ മാറിനില്‍ക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിപ്പ് പുറത്തുവിടുകയും ചെയ്തിരുന്നു.

നിർദേശം ലംഘിച്ചും പ്രസ്താവനകള്‍ നടത്തിയാല്‍ അത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.