
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ കൊലപാതകം പോലീസിനെക്കൊണ്ട് അട്ടിമറിച്ച സംസ്ഥാന സർക്കാർ അതിനെതിരെയുള്ള സമരത്തെ അടിച്ചമർത്തുകയാണെന്ന് കെ.പി.എം.എസ്. സംസ്ഥാന പ്രസിഡൻ്റ് ചെറുവയ്ക്കൽ അർജ്ജുനൻ, ജനറൽ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ് എന്നിവർ പറഞ്ഞു.
ഒരു വിഭാഗം കെ.പി. എം.എസ്. പ്രവർത്തകർ ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചത് ഇതിൻ്റെ പ്രത്യക്ഷമായ തെളിവാണ്.
ദന്തൽ കോളജ് മാനേജ്‌മെന്റും കൊലപാതകികളും സംസ്ഥാന ഗവൺമെൻ്റും ഒത്തുകളിച്ച് നിതിൻരാജിൻ്റെ ഘാതകരെ രക്ഷിക്കുകയാണ് ചെയ്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമരത്തെ അടിച്ചമർത്തുന്ന ഗവൺമെൻ്റ് നയത്തെ യോജിച്ച് ശക്തമായി പ്രതിരോധിക്കും. ഡി.ജി.പി ഓഫീസിലേക്ക് സമാധാനപരമായി നടത്തിയ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി
ജനറൽ സെക്രട്ടറി
ഐ.കെ. രവീന്ദ്രരാജ് പറഞ്ഞു.







