Saturday, April 25, 2026

മോട്ടോര്‍വാഹനവകുപ്പിന്റെ രേഖകളില്‍ കെ.ബി. ഗണേഷ്‌കുമാറിന് കുരുക്ക്; മന്ത്രിക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചത് 18 വയസ്സ് പൂര്‍ത്തിയാകുന്നതിനുമുൻപ്

Spread the love

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് ഡ്രൈവിങ് ലൈസൻസ് ലഭിച്ചത് 18 വയസ്സ് പൂർത്തിയാകുന്നതിനുമുൻപ്.

video
play-sharp-fill

1966 മേയ് 25-നാണ് ഗണേഷ് കുമാർ ജനിച്ചത്. എന്നാല്‍ മോട്ടോർവാഹനവകുപ്പിന്റെ രേഖകള്‍ പ്രകാരം 1984 ഫെബ്രുവരി 13-നാണ് തിരുവനന്തപുരം ആർ.ടി. ഓഫീസില്‍ നിന്നും ലൈസൻസ് നല്‍കിയിട്ടുള്ളത്.

ഇതുപ്രകാരം ലൈസൻസ് ടെസ്റ്റിന് ഹാജരാകുമ്പോള്‍ അദ്ദേഹത്തിന് 17 വയസ്സും എട്ടുമാസവുമാണ് ഉണ്ടായിരുന്നത്. ലൈസൻസിലുള്ള ജനനത്തീയതിയാണ് ഗണേഷ്‌കുമാർ നിയമസഭാ രേഖകളിലും നല്‍കിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 ഡിസംബറിലാണ് ഗണേഷ്‌കുമാർ രണ്ടാം പിണറായി സർക്കാരില്‍ മന്ത്രിയായത്. 2024 നവംബർ നാലിന് ലൈസൻസ് പുതുക്കിയപ്പോള്‍ സെക്രട്ടേറിയറ്റിലെ മേല്‍വിലാസമാണ് നല്‍കിയിട്ടുള്ളത്.

18 വയസ്സ് പൂർത്തിയാകുന്നതിനുമുൻപേ ഒരു വ്യക്തിക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചതായി കണ്ടെത്തിയാല്‍ ലൈസൻസ് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ഇതിന് മുന്നോടിയായി വ്യക്തിയോട് വിശദീകരണം തേടേണ്ടതുണ്ട്. പലതവണ ലൈസൻസ് പുതുക്കിയിട്ടുണ്ടെങ്കിലും ജനനത്തീയതിയും ലൈസൻസ് നല്‍കിയ തീയതിയും തമ്മില്‍ മോട്ടോർവാഹനവകുപ്പ് ഒത്തുനോക്കിയിരുന്നില്ല.