Friday, April 24, 2026

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനുള്ള ശ്രമത്തിനിടെ വസ്ത്രത്തിന് തീപിടിച്ചു; കോട്ടയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Spread the love

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ളാക്കാട്ടൂർ ആനക്കല്ലുങ്കൽ ജോമോൾ സെബാസ്റ്റ്യൻ (26) മരിച്ചു.

video
play-sharp-fill

കഴിഞ്ഞ 21-ന് രാവിലെ 11.30-ന് വീട്ടിലെ അടുക്കളയിൽ കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽനിന്ന് പേപ്പറിൽ തീ എടുക്കുന്നതിനിടെ ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ജോമോളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചു. ഭർത്താവ്: എബിസൺ. മകൾ: ഇവാനിയ. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് പങ്ങട തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group