
പൊള്ളുന്ന ചൂടില്‍ എ.സിയോ ഫാനോ ഇല്ലാതെ ഒരു നിമിഷം പോലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അതുപോലെ തന്നെയാണ് ഉറക്കവും.. ചൂടില്‍ എസിയോ കൂളറോ ഫാനോ ഇല്ലാതെയുള്ള ഉറക്കം അസാധ്യമെന്ന് തന്നെ വേണം പറയാം.
പലരും ചൂടിനെ ശമിപ്പിക്കാന്‍ രാത്രിയോ പകലോ എന്നില്ലാതെ എപ്പോഴും എ.സി മുറിയില്‍ ചെലവഴിക്കുകയാണ്. എന്നാല്‍ ഈ എസി ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ടാകാം.
രാത്രിയില്‍ സ്ഥിരമായി എ.സി ഓണ്‍ ചെയ്ത് ഉറങ്ങുന്നവര്‍ക്ക് ശാരീരികമായി അനവധി ബുദ്ധിമുട്ടുകളുണ്ടായേക്കാം.നിങ്ങള്‍ രാത്രി ഉറങ്ങുമ്പോള്‍, നിങ്ങളുടെ ശരീരത്തിന്റെ ആന്തരിക ഊഷ്മാവ് കുറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എ.സി ഇട്ട് മുറിയിലെ ഊഷ്മാവ് കുറയ്ക്കുമ്പോള്‍ ഇത് നിങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. നിങ്ങളുടെ പ്രതിരോധ സംവിധാനം മന്ദഗതിയിലാകും, ജലദോഷമോ വരണ്ട ചുമയോ പോലുള്ള അവസ്ഥകളുണ്ടാവുകയോ ചെയ്യും.
കിടപ്പുമുറിയില്‍ എസി ഓണാക്കി ഉറങ്ങുകയാണെങ്കില്‍ നിര്‍ജ്ജലീകരണം സംഭവിച്ച് നിങ്ങള്‍ ഉണരാനുള്ള സാധ്യതയും കൂടുതലാണ്. ‘എസിക്ക് അതിന്റെ തണുപ്പിക്കല്‍ പ്രക്രിയയുടെ ഭാഗമായി വായുവില്‍ ഈര്‍പ്പം ഇല്ലാതാക്കാനും കഴിയും,’
ഇത് തൊണ്ട, വായ, ശ്വാസകോശം, കണ്ണുകള്‍ എന്നിവ വരണ്ടുപോകാന്‍ ഇടയാക്കും, ക്രമേണ ഇത് ശ്വസനവ്യവസ്ഥ തകരാറിലാക്കുകയും ചെയ്യും.
ആസ്മ, അലര്‍ജി പോലെയുള്ള അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഈ ബുദ്ധിമുട്ടുകള്‍ കൂടുതലാവാന്‍ സാധ്യതയുണ്ട്. ഇതുമൂലം ചുമ, ശ്വാസം മുട്ടല്‍, നെഞ്ചില്‍ അസ്വസ്തത, ശ്വാസതടസം എന്നിവയും ഉണ്ടാകും.
എസി ഓണ്‍ ആക്കി കിടന്നുറങ്ങുന്നത് ചിലരില്‍ പേശികള്‍ കഠിനമാകാനും സന്ധി വേദനയ്ക്കും കാരണമാകും. ശരീരം തണുത്ത താപനിലയില്‍ കൂടുതല്‍ നേരം നില്‍ക്കുന്നത് പേശികള്‍ ചുരുങ്ങാനും മുറുക്കാനും ഇടയാക്കും.
സെന്‍ട്രലൈസ്ഡ് എസിയില്‍ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യതയും കൂടുതലാണ്. പ്രത്യേകിച്ച് എസി കൃത്യസമയത്ത് വൃത്തിയാക്കിയില്ലെങ്കില്‍. ചര്‍മ്മം ഡ്രൈ ആവുകയും ചൂടു സഹിക്കാനുള്ള ശക്തി കുറയ്ക്കാനും സ്ഥിരമായ എസി ഉഫയോഗം കാരണമാകും.









