Thursday, April 23, 2026

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം;കായംകുളത്ത് 42കാരി പാമ്പുകടിയേറ്റ് മരിച്ചു;പറമ്പിൽ പാർക്ക് ചെയ്ത സ്കൂട്ടർ എടുക്കാൻ പോയപ്പോഴായിരുന്നു സംഭവം

Spread the love

ആലപ്പുഴ: കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു. ചേരാവള്ളി സ്വദേശി സലീന (42) ആണ് മരിച്ചത്.ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്.

video
play-sharp-fill

ബന്ധുവിന്റെ വിവാഹ ചടങ്ങിന് പോയപ്പോഴാണ് കടിയേറ്റത്. പറമ്പിൽ പാർക്ക് ചെയ്ത സ്കൂട്ടർ എടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതിനിടെ, തൃശൂർ കോടാലിയിൽ പാമ്പ് കടിയേറ്റ് മരിച്ച എട്ടു വയസുകാരന്‍റെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി. വീടിനുള്ളിലെ കിടപ്പുമുറിയിലാണ് പാമ്പിനെ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടി മരിച്ച ശേഷം നാലാം തവണയാണ് വീട്ടിൽ നിന്ന് പാമ്പിനെ പിടികൂടുന്നത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ആണ് കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു. കഴിഞ്ഞദിവസവും ശംഖുവരയൻ പാമ്പിനെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.