Thursday, April 23, 2026

തിരുവനന്തപുരത്ത് പതിനെട്ടുകാരിക്ക് പാമ്പ് കടിയേറ്റു; സംഭവം വീട്ടിലേക്ക് മടങ്ങും വഴി; ആരോഗ്യം തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

Spread the love

തിരുവനന്തപുരം: പോത്തൻകോട്ട് വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റു. മുത്തശ്ശിയുടെ വീട്ടില്‍ പോയി തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്.

video
play-sharp-fill

വേങ്കോട് സ്വദേശിനി ദുർഗ (18) ആണ് പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഉടൻ തന്നെ പെണ്‍കുട്ടിയെ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പെണ്‍കുട്ടി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group