Thursday, April 23, 2026

ദുരന്തബാധിതര്‍ക്ക് സഹായം ഉറപ്പാക്കും; നിര്‍മാണ മേഖലയില്‍ തൊഴില്‍ എടുക്കുന്നവരുടെ സുരക്ഷ പ്രധാനമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

Spread the love

തൃശൂർ: മുണ്ടത്തിക്കോട് ദുരന്തബാധിതർക്ക് സഹായം ഉറപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്ര ശേഖർ. അതിനു കൂടി വേണ്ടിയാണ് വന്നത്. നിർമാണ മേഖലയില്‍ തൊഴില്‍ എടുക്കുന്നവരുടെ സുരക്ഷ പ്രധാനമാണ്. അതിനു കൂടുതല്‍ ക്രമീകരണം ഉറപ്പാക്കാൻ സർക്കാർ നോക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

video
play-sharp-fill

അതേസമയം, ഇന്ന് വൈകുന്നേരം നടത്തിയ തെരച്ചിലില്‍ ഒരാളുടെ തലയുടെ ഭാഗം കണ്ടെത്തി. കുളവാഴ ഉള്‍പ്പെടെ ഉള്ള സ്ഥലത്ത് വച്ചാണ് കണ്ടെത്തിയത്. ഇന്നത്തെ തെരച്ചിലില്‍ ആകെ 10ശരീര ഭാഗങ്ങളാണ് ലഭിച്ചതെന്നും പൊലീസ് അറിയിച്ചു.