
കൊച്ചി: വിവരങ്ങള്‍ മറച്ചുവെച്ച് ഹൈക്കോടതിയെ സമീപിച്ചതിന് ഹർജിക്കാർക്ക് 50,000 രൂപ പിഴ ചുമത്തി ഹൈക്കോടതി. കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് (റെറ) എതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ് ഈശ്വരന്റെ ഉത്തരവ്.
ഗുരുവായൂരിലെ കേരള ഗ്രാമം പ്രോപ്പർട്ടീസും അതിന്റെ പാർട്ണർമാരുമാണ് ഹർജി നല്‍കിയത്. പരാതികളില്‍ കാലപരിധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ റെറ പരിഗണിക്കുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. റെറ അജുഡിക്കേറ്റിങ് ഓഫീസർ കെഎസ് ശരത്ചന്ദ്രനെ എതിർ കക്ഷിയാക്കിയായിരുന്നു ഹർജി.
എന്നാല്‍, റെറയുടെ ഉത്തരവിനെതിരെ ഹർജിക്കാർ ഇതിനു മുമ്ബ് തന്നെ അപ്പീല്‍ ട്രിബ്യൂണലിനെ സമീപിച്ചിരുന്നുവെന്ന് കോടതിയില്‍ വ്യക്തമായി. ഈ നിർണായക വിവരം മറച്ചുവെച്ചാണ് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹർജി നല്‍കിയതെന്ന് കോടതി കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമപരമായ മറ്റു വഴികള്‍ തേടിയ വിവരം ഒളിച്ചുവെച്ചത് ഗൗരവകരമായ കുറ്റമാണെന്ന് കോടതി വിലയിരുത്തി. ഇതിനിടെ, പിഴത്തുക 10 ദിവസത്തിനകം കേരള സ്റ്റേറ്റ് ലീഗല്‍ സർവീസസ് അതോറിറ്റിയില്‍ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു. റെറയ്ക്കു വേണ്ടി അഡ്വ. പ്രിയ ഷാനവാസ് ഹാജരായി.









