
തൃശൂർ: മുണ്ടത്തിക്കോട് സ്ഫോടനത്തില്‍ നിന്നും ലഭിച്ച മനുഷ്യ ശരീരഭാഗങ്ങള്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്ബോള്‍ ലഭിക്കുന്ന മൃതദേഹങ്ങള്‍ക്ക് സമാനമായ രീതിയിലെന്ന് തൃശ്ശൂർ മെഡിക്കല്‍ കോളേജിലെ ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ.
ശരീര ഭാഗങ്ങള്‍ ചിന്നിചിതറിയാണ് ലഭിച്ചതെന്നും ഇനിയെങ്കിലും സുരക്ഷ ക്രമീകരണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായപ്പോഴുള്ള അവസ്ഥയില്‍ ഉള്ള തരത്തിലായിരുന്നു മനുഷ്യ ശരീര ഭാഗങ്ങള്‍. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയാണ് ലഭിച്ചത്. ഇനിയെങ്കിലും സുരക്ഷ ക്രമീകരങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുത്. പത്ത് ശരീരങ്ങള്‍ ലഭിച്ചു. ഇതില്‍ 9 എണ്ണം തിരിച്ചറിഞ്ഞു. ഒരു ശരീരം കത്തിക്കരിഞ്ഞ നിലയിലാണ്. 28 ശരീരഭാഗങ്ങള്‍ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. മറ്റ് 30 ശരീര ഭാഗങ്ങള്‍ ഡിഎൻഎ കണ്ടെത്താൻ കഴിയാത്ത നിലയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് ദിവസത്തിനുള്ളില്‍ ഫലങ്ങള്‍ ലഭിച്ചു തുടങ്ങും. മൊബൈല്‍ ഡിഎൻഎ യൂണിറ്റ് തൃശൂരില്‍ എത്തിക്കും. അവശിഷ്ടങ്ങളില്‍ രണ്ട് പേരുടെ ശരീരം ഉണ്ടെന്ന് ഉറപ്പിക്കാൻ കഴിയുന്ന തരത്തിലാണ്. നാല് പേരില്‍ കൂടുതല്‍ കാണാതായിട്ടുണ്ടെന്ന് ഇപ്പോള്‍ പറയാൻ കഴിയില്ലെന്നും പൊള്ളലിനപ്പുറം സ്ഫോടനമാണ് മരണ കാരണമെന്നും ഡോ. ഹിതേഷ് ശങ്കർ വ്യക്തമാക്കി.









