Thursday, April 23, 2026

ചാനിയംകടവില്‍ ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്റ്റീല്‍ ബോംബുകള്‍ വ്യാജം; സ്ഥിരീകരിച്ച്‌ പൊലീസ്; പ്രദേശത്ത് ഭീതിപടർത്താനുള്ള ശ്രമമാണ് നടന്നതെന്ന് നിഗമനം

Spread the love

കോഴിക്കോട്: വടകര ചാനിയംകടവില്‍ കണ്ടെത്തിയ ബോംബുകള്‍ വ്യാജമെന്ന് പൊലീസിന്റെ സ്ഥിരീകരണം.

video
play-sharp-fill

രാഷ്ട്രീയ സംഘർഷം നിലനില്‍ക്കുന്ന പ്രദേശത്ത്, ഭീതിപടർത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് നിഗമനം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ്, സിപിഎം സംഘർഷം നിലനില്‍ക്കുന്ന സ്ഥലമാണ് വടകരയിലെ ചാനിയം കടവ്. കഴിഞ്ഞ ദിവസം സ്ഥലത്തുണ്ടായ സംഘർഷത്തില്‍ ഇരു വിഭാഗങ്ങളില്‍ നിന്നുള്ള മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ തുടരുന്നതിനിടയിലാണ് ചാനിയംകടവ് – ശാന്തി നഗർ റോഡ് ജങ്ഷനില്‍ കലുങ്കിനടിയില്‍ ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. സ്ഥലത്ത് ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തിയ ശേഷം ബോംബ് നിർവീര്യമാക്കാനുള്ള നടപടികള്‍ തുടങ്ങി.

പിന്നാലെയാണ് വ്യാജ ബോംബാണെന്ന സ്ഥീരികരണം. സ്റ്റീല്‍ പാത്രത്തില്‍ മണലും വെടിമരുന്നിന്റെ അംശവും നിറച്ച്‌ പരിഭ്രാന്തി പടർത്താനുള്ള നീക്കമാണുണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രദേശത്ത് നിരീക്ഷണം കൂടുതല്‍ കർശനമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.