Wednesday, April 22, 2026

“അമൃത എക്സ്പ്രസ്സ്” ബോർഡ് മലയാളത്തിൽ പുനസ്ഥാപിക്കാൻ നിർദേശം നൽകി: കൊടിക്കുന്നിൽ സുരേഷ് എം പി

Spread the love

കോട്ടയം: അമൃത എക്സ്പ്രസ്സ്” ബോർഡ് മലയാളത്തിൽ പുനസ്ഥാപിക്കാൻ നിർദേശം നൽകിയതായി കൊടിക്കുന്നിൽ എം പി.

video
play-sharp-fill

അമൃത എക്സ്പ്രസ്സ് രമേശ്വരത്തേയ്ക്ക് സർവീസ് ദീർഘിപ്പിച്ചതിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനിൽ നിന്ന് ചെന്നൈ ഡിവിഷന് കൈമാറിയതോടെ ബോർഡിൽ നിന്ന് മലയാളം അപ്രത്യക്ഷമാകുകയായിരുന്നു. 2001 ൽ തിരുവനന്തപുരം – പാലക്കാട് റൂട്ടിൽ സർവീസ് ആരംഭിച്ച അമൃത എക്സ്പ്രസ്സ്‌ 2017 ൽ മധുരയിലേയ്ക്കും 2025 ഒക്ടോബറിൽ രമേശ്വരത്തേയ്ക്കും ദീർഘിപ്പിക്കുകയായിരുന്നു.

രമേശ്വരത്തേയ്ക്ക് ദീർഘിപ്പിച്ചതോടെ കോച്ചുകളുടെ പരിപാലനം തിരുവനന്തപുരത്ത് നിന്ന് താംബരത്തേയ്ക്ക് മാറ്റുകയായിരുന്നു.
സർവീസ് രമേശ്വരത്തേയ്ക്ക് ദീർഘിപ്പിച്ചതോടെ ട്രെയിനിൽ നിന്ന് “അമൃത എക്സ്പ്രസ്സ്‌” എന്ന പേരും മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിനിൽ നിന്ന് മലയാളത്തിലെ ബോർഡുകൾ പൂർണ്ണമായും നീക്കം ചെയ്തത് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് കൊടിക്കുന്നിൽ സുരേഷ് എം പി യുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ചെന്നൈ, മധുര ഡിവിഷണൽ മാനേജരുമായി എം പി ഫോണിൽ ബന്ധപ്പെടുകയും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

ബോർഡ് പഴയപോലെ മലയാളത്തിൽ പുനസ്ഥാപിക്കാൻ താംബരം എഞ്ചിനീയറിങ് വിഭാഗത്തിന് നിർദേശം നൽകിയതായി ഡിവിഷനിൽ നിന്ന് എം പി യെ അറിയിച്ചു. റേക്ക് ഷെയർ വഴി താംബരത്ത് കോച്ചുകളെത്തുമ്പോൾ ബോർഡുകൾ സ്ഥാപിക്കുന്നതാണ്.

ഒപ്പം റെയിൽവേയുടെ ഔദ്യോഗിക രേഖകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള കേരളത്തിലൂടെ സർവീസ് നടത്തുന്ന “തിരുവനന്തപുരം – മംഗലാപുരം – തിരുവനന്തപുരം” വന്ദേഭാരതും “തിരുവനന്തപുരം – കാസറഗോഡ് – തിരുവനന്തപുരം” വന്ദേഭാരതും 24 കോച്ചുകളായി വർദ്ധിപ്പിക്കുക, നിലമ്പൂർ – കോട്ടയം എക്സ്പ്രസ്സ്‌ കൊല്ലത്തേയ്ക്ക് ദീർഘിപ്പിക്കുക, “തിരുവനന്തപുരം – കോട്ടയം – എറണാകുളം” സെക്ഷനിൽ ശീതീകരിച്ച (AC) മെമു അനുവദിക്കുക, അമൃത് ഭാരത്‌, അന്ത്യോദയ സർവീസിൽ സീസൺ ലഭ്യമാക്കുക, അമൃത് ഭാരത്‌ ആഴ്ചയിൽ രണ്ട് ദിവസം സർവീസ് ക്രമീകരിക്കുക, എന്നീ ആവശ്യങ്ങളും യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് എം പി യ്‌ക്ക് നൽകിയ നിവേദനത്തിൽപ്പെടുന്നു.