
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര അപകടത്തില്‍ പരുക്കേറ്റവരെ മെഡിക്കല്‍ കോളജിലെത്തി സന്ദർശിച്ച് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി.
അപകടത്തിന്റെ കാരണം എന്താണെന്ന് ആദ്യം കണ്ടെത്തേണ്ടതുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ വിട്ട് വീഴ്ച പാടില്ല. വെടിക്കെട്ടുകള്‍ കരുതലോടെ നടത്താൻ വേണ്ട നടപടികള്‍ വേണമെന്ന് എല്ലാകാലത്തും ആവശ്യപെട്ടിട്ടുള്ളതാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നാണ് നടന്നിട്ടുള്ളതെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ആചാരത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് വേണ്ടെന്ന് പറയാൻ താൻ ആളല്ല. പക്ഷെ ഒരിക്കലും സുരക്ഷയുടെ കാര്യത്തില്‍ വിട്ട് വീഴ്ച ചെയ്‌ത് ഒന്നും ഉണ്ടാകാൻ പാടില്ല. ഒരു അനുഭവം വരുമ്പോഴാണ് പാഠം ആകുന്നത്. ഇനി ഒരിക്കലും ഇത്തരം അനുഭവങ്ങള്‍ ആവർത്തിക്കരുതെന്ന ദൃഢനിശ്ചയമാണ് വേണ്ടത് അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, വെടിക്കെട്ടുപ്പുര അപകടത്തില്‍ മരണം 14 ആയി. ഗുരുതരമായി പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീണ്‍ മരണത്തിന് കീഴടങ്ങി. മരിച്ചവരില്‍ ഇതുവരെ തിരിച്ചറിഞ്ഞത് ഒൻപത് പേരെയാണ്. 5 പേരുടെ സംസ്കാര ചടങ്ങുകള്‍ പൂർത്തിയായി.ഡിഎൻഎ പരിശോധനയ്ക്കായി വിദഗ്ധ സംഘം തൃശൂർ മെഡിക്കല്‍ കോളജില്‍ എത്തി. ചികിത്സയിലുള്ള 12 പേരില്‍ 4 പേരുടെ നില ഗുരുതരമാണ്. കാണാതായ നാല് പേരെ തേടി ബന്ധുക്കള്‍ ആശുപത്രിയില്‍ തുടരുകയാണ്.
അപകടത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മിഷനാണ് അന്വേഷണ ചുമതല. സവിശേഷ ദുരന്തമായിട്ടാണ് സംസ്ഥാന സർക്കാർ അപകടത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പതിനാല് ലക്ഷം രൂപയും പരുക്കേറ്റവർക്ക് രണ്ട് ലക്ഷവും ധനസഹായം പ്രഖ്യാപിച്ചു.









