
സുമതി വളവ് എന്ന സിനിമ നിർമിച്ചതിലൂടെ കനത്ത സാമ്പത്തിക നഷ്ടം നേരിട്ടെന്ന ആരോപണവുമായി ചലച്ചിത്ര നിർമാതാവായ മുരളി കുന്നുംപുറത്ത് തൻറെ സോഷ്യൽ മീഡിയ പേജിൽ എത്തിയിരുന്നു.
ഇദ്ദേഹത്തിന്റെ പ്രതികരണത്തെ തുടർന്ന് ‘സുമതി വളവ്’ പിആർഒ പ്രതീഷ് ശേഖർ ഈ സിനിമയില്‍ പ്രതിഫലം കിട്ടാത്ത നിരവധിപ്പേർ ഇനിയുമുണ്ട് എന്ന് ഇൻസ്റ്റഗ്രാമില്‍ റീല്‍സ് വീഡിയോ പോസ്റ്റ് ചെയ്തു.
ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരുടെ പേരെടുത്തു പറഞ്ഞാണ് മുരളി വീഡിയോ ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വന്തം നിലയില്‍ ബിസിനസ് ചെയ്ത് വളർന്നുവന്ന മുരളി, ഇന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിലെന്നു പറഞ്ഞാണ് വീഡിയോയില്‍ വന്നിട്ടുള്ളത്. താൻ ഏഴു കോടി രൂപയുടെ കടക്കാരനായി മാറിയെന്നും മുരളി. വിജയചിത്രമായി പേരില്‍ പരക്കെ പ്രചരിപ്പിച്ച ‘സുമതി വളവ്’ ബോക്സ് ഓഫീസ് ഇനത്തില്‍ 25.50 കോടി രൂപ കളക്റ്റ് ചെയ്തിരുന്നു.
മുരളി ഫേസ്ബുക്ക് വീഡിയോയില്‍ നടത്തിയ പ്രതികരണവും, ശേഷം പിആർഒ പ്രതീഷിന്റെ പോസ്റ്റും ന്യൂസ് 18 മലയാളം വാർത്തയാക്കിയിരുന്നു. ഇതേത്തുടർന്ന്, ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ് മധ്യസ്ഥ ചർച്ചയ്ക്ക് തയാറെന്ന് അറിയിച്ചു.
സംഭവം അറിഞ്ഞതിനെ തുടർന്ന് മുരളിയെ കോണ്ടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു എന്ന് രാകേഷ്. എന്നാല്‍, അദ്ദേഹത്തെ ഫോണ്‍ നമ്പറില്‍ ലഭ്യമാവാത്ത സാഹചര്യത്തില്‍ മുരളിയുടെ ഭാര്യയുടെ നമ്പർ കണ്ടെത്തി അവരുമായി സംവദിച്ചു. സംസാരിച്ച് സമാധാനിപ്പിച്ചിട്ടുണ്ട്. വിഷാദം നേരിട്ട മുരളി ആശുപത്രിയിലാണ്.









