വെടിക്കെട്ട് പുരയിലെ സ്ഫോടനം;മരണം 14 ആയി; മൂന്ന് പേരെ തിരിച്ചറിഞ്ഞു; സ്ഫോടന സ്ഥലത്തെ ഇന്നത്തെ പരിശോധന പൂർത്തിയായി;നാളെ രാവിലെ പുനരാരംഭിക്കും

Spread the love

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉ​ഗ്ര സ്ഫോടനത്തിൽ മരിച്ച 3 പേരെ തിരിച്ചറിഞ്ഞു. സുദർശൻ (54) പഴയന്നൂർ വെണ്ണൂർ സ്വദേശി, വാസുദേവൻ (54) പാലക്കാട് കുമരനല്ലൂർ സ്വദേശി, സുവിൻ (40) തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി എന്നിവരാണ് മരിച്ചത്.

video
play-sharp-fill

സ്ഫോടന സ്ഥലത്തെ ഇന്നത്തെ പരിശോധന പൂർത്തിയായി. നാളെ രാവിലെ വീണ്ടും പരിശോധന പുനരാരംഭിക്കും. അതേസമയം സ്‌ഫോടനത്തിൽ പരിക്കേറ്റ 13 പേരുടെ വിവരങ്ങൾ ലഭിച്ചു.

മുണ്ടത്തിക്കോട് സ്വദേശികളായ ബാബു (57), സുഭദ്ര (68), അനിത (50), അഖിൽ (30), പഴയന്നൂർ സ്വദേശി വിദ്യ കുമാർ (48), രജീഷ് (40), വിഷ്ണു (30), പ്രവീൺ (45)- വെന്റിലേറ്റർ, ബേൺസ് ഐസിയു), ബാബു (56)- ബേൺസ് ഐസിയു), സതീഷ് (ബേൺസ് ഐസിയു), വേലൂർ സ്വദേശി സാജൻ (38) -എലൈറ്റ് ഹോസ്പിറ്റൽ), ഹരി (40) -ബേൺസ് ഐസിയു), ഭവാനി (65), സുന്ദരൻ (46) എന്നിവർക്കാണ് അപകടത്തിൽ പരിക്കുപറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് ലഭ്യമാകുന്ന വിവരം.

തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. സ്ഫോടന ശേഷം പ്രദേശത്ത് വീണ്ടും പൊട്ടിത്തെറികൾ ഉണ്ടായി. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്.