തൃശ്ശൂർ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും പടക്കം പൊട്ടി; ആര്‍ക്കും പരിക്കേറ്റില്ല;അപകടസാധ്യത മുന്‍നിര്‍ത്തി സ്ഥലത്തുനിന്ന് ആളുകളെ മാറ്റി

Spread the love

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും പടക്കം പൊട്ടി.

video
play-sharp-fill

സ്‌ഫോടന സ്ഥലം പരിശോധിക്കുന്നതിനിടെയാണ് രാത്രി 7.30ഓടെ വീണ്ടും ഒരു പടക്കം പൊട്ടിയത്. ആര്‍ക്കും പരിക്കേറ്റില്ല. ഇതോടെ അപകടസാധ്യത മുന്‍നിര്‍ത്തി എല്ലാവരെയും പുറത്തേക്ക് മാറ്റി.

വെടിക്കെട്ടുപുര നിലനിന്നിരുന്ന സ്ഥലത്ത് അകത്തുകയറി പരിശോധന നടത്തിയെന്നും മുഴുവനായ മൃതശരീരങ്ങളായി ഒന്നും ലഭിച്ചില്ലെന്നും തൃശൂര്‍ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഭിച്ച ശരീരഭാഗങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്തിയാലേ മരിച്ചവരുടെ എണ്ണം സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കൂ.

30നും 40നും ഇടയില്‍ ആളുകളാണ് വെടിക്കെട്ടുപുരയില്‍ ജോലിയിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.

ഒരാള്‍ വെന്റിലേറ്ററിലാണെന്നും കലക്ടര്‍ അറിയിച്ചു. അപകടത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.