വെറും വാക്കുതർക്കം: ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീവച്ച് കൊലപ്പെടുത്തി.

Spread the love

മലപ്പുറം; പെരിന്തല്‍മണ്ണയില്‍ ഭർത്താവ് മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി. പെരിന്തല്‍മണ്ണ സ്വദേശിനി ഷഫ്ന (25) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

video
play-sharp-fill

സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മുൻഷാദിനെ (30) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ദമ്ബതികള്‍ തമ്മിലുണ്ടായ വാക്ക് തർക്കത്തിനൊടുവില്‍ മുൻഷാദ് ഷഫ്നയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പൊള്ളലേറ്റ ഷഫ്നയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു.