ലോൺ ആപ്പ് സംഘത്തിൻ്റെ ചതിയിൽപ്പെട്ട് യുവാവ് ജീവനൊടുക്കി; എന്നിട്ടും കുടുംബത്തെ വേട്ടയാടി സംഘം; പിതാവിന്റെയും ഭാര്യയുടെയും ഫോണിലേക്ക് നിരന്തരം ഭീഷണി സന്ദേശങ്ങൾ; നിയമപോരാട്ടം നടത്താനൊരുങ്ങി കുടുംബം

Spread the love

പത്തനംതിട്ട: ലോണ്‍ ആപ്പിൻ്റെ കെണിയില്‍പ്പെട്ട് യുവാവിന്റെ ജീവൻ നഷ്ടമായിട്ടും കുടുംബത്തെ വേട്ടയാടി നിഗൂഢ സംഘം.

video
play-sharp-fill

മൂന്നാഴ്ച മുൻപ് മുംബൈയില്‍ വെച്ചാണ് പത്തനംതിട്ട കുമ്പഴ സ്വദേശി ദേവനാഥ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചപ്പോഴും അവർ പിന്തുടർന്നെത്തിയെന്നാണ് ദേവനാഥിന്‍റെ അച്ഛൻ പറയുന്നത്.

ഭാര്യയുടെയും അച്ഛന്റെയും ഫോണുകളിലേക്ക് നിരന്തരം ഭീഷണി കോളുകളും സന്ദേശവും വന്നുകൊണ്ടിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബസമേതം മുംബൈയിലായിരുന്നു ദേവനാഥ് താമസിച്ചിരുന്നത്. സ്വകാര്യ കമ്പനിയിലെ ജോലി ഇടയ്ക്ക് മതിയാക്കി. ആ സമയത്താണ് ലോണ്‍ ആപ്പിന്‍റെ കെണിയില്‍പ്പെട്ടത്. വായ്പ എടുത്ത പണത്തില്‍ ഏറിയ പങ്കും അടച്ച ശേഷവും ഭീഷണി തുടർന്നു.

പിടിച്ചുനില്‍ക്കാനാകാതെ ജീവനൊടുക്കി എന്നതിന്‍റെ തെളിവുകള്‍ ഫോണില്‍ നിന്ന് കുടുംബത്തിന് കിട്ടിയിരുന്നു. മുംബൈ സൈബർ പൊലീസിന്‍റെ ഉള്‍പ്പെടെ സഹായത്തോടെ നിയമപോരാട്ടം തുടരാനാണ് കുടുംബത്തിന്‍റെ തീരുമാനം.