
ഡല്‍ഹി: അവധിക്കാലമായതോടെ രാജ്യത്തെ റെയില്‍വെ സ്റ്റേഷനുകളില്‍ ജനപ്രളയമാണ്.
മണിക്കൂറുകളോളം ആളുകള്‍ ടിക്കറ്റിനായി ക്യൂ നില്‍ക്കുന്നതിന്‍റെയും ഒന്ന് ശ്വാസം വിടാൻ പോലുമാകാതെ തിങ്ങിനിറഞ്ഞ കമ്പാര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്.
യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി ഇന്ത്യൻ റെയില്‍വേ ജൂലൈ 15 വരെ 18,262 സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ നടത്തുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ 15 മുതല്‍ ജൂലൈ 15 വരെയുള്ള മൂന്ന് മാസക്കാലയളവിലാണ് ഈ സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊത്തം 908 സ്പെഷ്യല്‍ ട്രെയിനുകളാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. തിരക്ക് കൂടുതലുള്ള പ്രധാന പാതകള്‍ കേന്ദ്രീകരിച്ചാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്.
ഇതിനോടകം 660 ട്രെയിനുകള്‍ റെയില്‍വെ അനുവദിച്ചിട്ടുണ്ട്. 11,294 സര്‍വീസുകളാണ് ഇതിലൂടെ നടക്കുക.
പ്രധാന റെയില്‍വെ സോണുകള്‍ കേന്ദ്രീകരിച്ച് അനുവദിച്ചിട്ടുള്ള ട്രെയിനുകളുടെയും ട്രിപ്പുകളുടെയും വിവരങ്ങള്‍
1.സെൻട്രല്‍ റെയില്‍വെ-3,082 ട്രിപ്പുകള്‍ (74 ട്രെയിനുകള്‍)
2.ഈസ്റ്റ് സെൻട്രല്‍ റെയില്‍വെ- 2,711 ട്രിപ്പുകള്‍ (64 ട്രെയിനുകള്‍)
3.നോർത്ത് വെസ്റ്റേണ്‍ റെയില്‍വെ – 2,245 ട്രിപ്പുകള്‍ (76 ട്രെയിനുകള്‍)
4.നോർത്തേണ്‍ റെയില്‍വെ – 2,090 ട്രിപ്പുകള്‍ (76 ട്രെയിനുകള്‍)
5.വെസ്റ്റേണ്‍ റെയില്‍വെ- 2,078 ട്രിപ്പുകള്‍ (106 ട്രെയിനുകള്‍)
6.സൗത്ത് സെൻട്രല്‍ റെയില്‍വെ- 1,184 ട്രിപ്പുകള്‍ (124 ട്രെയിനുകള്‍)
7.സതേണ്‍ റെയില്‍വെ- 558 ട്രിപ്പുകള്‍ (72 ട്രെയിനുകള്‍).
8.നോർത്ത് സെൻട്രല്‍ റെയില്‍വെ- 1,163 ട്രിപ്പുകള്‍.
9.നോർത്ത് ഈസ്റ്റേണ്‍ റെയില്‍വെ- 814 ട്രിപ്പുകള്‍



