പ്രധാനമന്ത്രി ചട്ടലംഘനം നടത്തിയെന്ന പരാതി; മിണ്ടാട്ടമില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടിയില്ലെങ്കില്‍ കോടതിയെ സമീപിക്കാൻ നീക്കം

Spread the love

ഡൽഹി: വനിത സംവരണ ഭേദഗതി ബില്ല് പാര്‍ലമെന്‍റില്‍ പാരാജയപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് നടത്തിയ അഭിസംബോധനക്കെതിരെ നല്‍കിയ പരാതിയില്‍ തീരുമാനം എടുക്കാതെ തെരഞ്ഞെടുപ്പ‌് കമ്മീഷൻ.

video
play-sharp-fill

പരാതിയില്‍ എന്തെങ്കിലും പ്രതികരണം കിട്ടിയിട്ടില്ലെന്ന് ഇടതു നേതാക്കള്‍ വ്യക്തമാക്കി. ബംഗാളിലും തമിഴ്നാട്ടിലുമൊക്കെ തെരെ‍ഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആണ് കേന്ദ്രം ബില്‍ ച‍ർച്ചയാക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.

പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇടത് നേതാക്കളുടെ നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോദിയുടേത് നേരത്തെ തയ്യാറാക്കിയ പ്രസംഗമായിരുന്നുവെന്നും, നാടകത്തിന്‍റെ അവസാനമാണ് പ്രസംഗമെന്നും ആരോപിച്ച്‌ പ്രധാനമന്ത്രിക്കെതിരെ പി സന്തോഷ് കുമാർ എംപിയാണ് തെരഞ്ഞെടുപ്പ‌് കമ്മീഷന് പരാതി നല്കിയത്.

ഔദ്യോഗിക മാധ്യമങ്ങള്‍ ദുര്യുപയോഗം ചെയ്താണ് പ്രസംഗം നടത്തിയത്. പ്രധാനമന്ത്രിയുടേത് ഗുരുതര പെരുമാറ്റ ചട്ട ലംഘനമാണ്. അന്വേഷണം നടത്തി ആവശ്യമായ നടപടി എടുക്കണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് അയച്ച പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടത്.

അതേസമയം പ്രതിപക്ഷത്തെ വിമർശിക്കാൻ യുപി സർക്കാർ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. ഏപ്രില്‍ 30ന് ഒറ്റ ദിവസത്തെ സമ്മേളനം നേർന്ന് ‘വനിത ശാക്തീകരണം’ ചർച്ച ചെയ്യാനാണ് യുപി സർക്കാരിന്‍റെ നീക്കം.