തലയോലപ്പറമ്പ്‌-വൈക്കം റോഡിൽ നിയന്ത്രണംവിട്ട ബൈക്ക് സ്‌കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്ക്; സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട ബൈക്ക് സ്‌കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. തലയോലപ്പറമ്പ്‌-വൈക്കം റോഡിൽ പൊട്ടൻചിറ പെട്രോൾ പമ്പിന് സമീപം ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് അപകടം.

video
play-sharp-fill

സാരമായി പരിക്കേറ്റ സ്‌കൂട്ടർ യാത്രികൻ റിട്ട.ബാങ്ക് ജീവനക്കാരൻ വല്ലകം സ്വദേശി പൊന്നപ്പൻ (60) നെയും നിസാര പരിക്കുകളോടെ ഇയാളുടെ ഭാര്യയെയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൈക്ക് യാത്രികരായ യുവാക്കൾ സംഭവത്തിന് ശേഷം കടന്നുകളഞ്ഞു. തലയോലപ്പറമ്പിൽ നിന്നും വീട്ടുസാധനങ്ങൾ വാങ്ങി വല്ലകം ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടർ യാത്രികരായ ദമ്പതികൾ പൊട്ടൻചിറയിലുള്ള പമ്പിൽ നിന്നും പെട്രോൾ അടിക്കാനായി കയറുന്നതിനിടെ വൈക്കം ഭാഗത്ത് നിന്നും അമിതവേഗത്തിൽ വന്ന ബൈക്ക് നിയന്ത്രണംവിട്ട് വന്ന് ഇടിച്ചാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.