കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി; 243 ഒഴിവുകള്‍; അപേക്ഷ ഏപ്രില്‍ 24 വരെ

Spread the love

ഡൽഹി: കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എന്.ഐ.സി)യിൽ ജോലി നേടാൻ അവസരം. സയന്റിസ്റ്റ് ബി തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.

video
play-sharp-fill

അപേക്ഷകൾ ഓന്നുലൈനായി ഏപ്രിൽ 24 വരെ നല്കാം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എന്.ഐ.സി) ൽ സയന്റിസ്റ്റ് ബി റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 243. ഗ്രൂപ്പ് എ (എസ്‌ആൻഡ്ടി) ഗസറ്റ് തസ്തികയാണിത്.

കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐടി 168

ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷന് 25

ഡേറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 50

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 56100 രൂപമുതൽ 177500 രൂപവരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

30 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 31.03.2026 അടിസ്ഥാനമാക്കി കണക്കാക്കും.

ഒബിസി എൻസിഎൽ, എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ ബിടെക്/ എംഎസ്.സി/ എം.സി.എ/ എംഎ/ എംടെക്/ എംഫിൽ ബിരുദം വേണം.

പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയം ആവശ്യമില്ല.

തിരഞ്ഞെടുപ്പ്

ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട്ലിസ്റ്റ് ചെയ്യും. ശേഷം അഭിമുഖം, അക്കാദമിക് മെറിറ്റ് മുതലായ മാർക്കുകൾ പരിഗണിച്ച്‌ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം.

അപേക്ഷ ഫീസ്

800 രൂപ ഓൺലൈനായി അടയ്ക്കണം. വനിതകൾ, എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവർ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയര് പേജിൽ നിന്ന് സയന്റിസ്റ്റ് ബി റിക്രൂട്ട്മെന്റ് തിരഞ്ഞെടുത്ത് വായിച്ച്‌ മനസിലാക്കുക. ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബസൈറ്റിലുണ്ട്.

വെബ്സൈറ്റ്: https://recruitment.nic.in/