
ഡല്‍ഹി: ഉപയോഗ ശൂന്യമായ വസ്‌തുക്കളുടെ (സ്‌ക്രാപ്പ്) വില്പന നടത്തിയതിലൂടെ ഇന്ത്യൻ റെയില്‍വേയ്ക്ക് ലഭിച്ചത് 6813.86 കോടി രൂപ.
2025 – 2026 സാമ്പത്തിക വർഷത്തിലെ കണക്കാണിത്. 6000 കോടിയെന്ന ലക്ഷ്യമാണ് മറികടന്നതെന്ന് റെയില്‍വേ അധികൃതർ പറഞ്ഞു. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാതെതന്നെ ടിക്കറ്റ് ഇതര മാർഗങ്ങളിലൂടെ സ്ഥിരമായ സാമ്പത്തിക വളർച്ച കൈവരിക്കുന്ന നടപടികളാണ് പിന്തുടരുന്നതെന്നും റെയില്‍വേ ചൂണ്ടിക്കാട്ടി.
2024-2025 സാമ്പത്തിക വർഷത്തിലും ഉപയോഗ ശൂന്യമായ വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കോടികള്‍ സമ്പാദിച്ചിരുന്നു. അന്ന് 6641.78 കോടി രൂപയായിരുന്നു കിട്ടിയത്. 5400 കോടി രൂപയായിരുന്നു ലക്ഷ്യം. 2021-2022 സാമ്പത്തിക വർഷത്തില്‍ 290 കോടി രൂപയായിരുന്നു റെയില്‍വേയുടെ ടിക്കറ്റ് ഇതര വരുമാനം.
ഇത് 2025-2026 സാമ്പത്തിക വർഷത്തിലെത്തിയപ്പോള്‍ 777.76 കോടി രൂപയായി ഉയർന്നു. അഞ്ചുവർഷത്തിനിടെ 168 ശതമാനം വർദ്ധനവാണുണ്ടായത്.
പരസ്യം, റെയില്‍വേ ആസ്‌തികളുടെ വാണിജ്യപരമായ ഉപയോഗം തുടങ്ങിയവയിലൂടെയാണ് പ്രധാനമായും റെയില്‍വേ ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മള്‍ട്ടി ലെവല്‍ കാർ പാർക്കിംഗ് സൗകര്യം, മെഡിക്കല്‍ കെയർ സെന്റർ, നഴ്‌സിംഗ് പോഡുകള്‍, വാഗണ്‍ ക്ളീനിംഗ് കരാറുകള്‍, ഇ – വീല്‍ചെയർ സൗകര്യം, ഹെല്‍ത്ത് കിയോസ്‌ക്, ഗെയിമിംഗ് സോണ്‍, പ്രീമിയം കോ – വർക്കിംഗ് സ്‌പേസ്, ഡിജിറ്റല്‍ ലോഞ്ച്, അതിവേഗ വൈ ഫൈ, പ്ളാറ്റ്‌ഫോം ബ്രാൻഡിംഗ് തുടങ്ങിയവയാണ് റെയില്‍വേയുടെ മറ്റ് ടിക്കറ്റ് ഇതര വരുമാന മാർഗങ്ങള്‍.







