
തൃശ്ശൂർ: തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന പത്തു വയസുകാരൻ അനോജിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് ആശുപത്രി അധികൃതർ.
കുട്ടി കണ്ണ് തുറന്നതായും നിർദേശങ്ങളോട് പ്രതികരിക്കുന്നതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. വെന്റിലേറ്റർ സപ്പോർട്ട് തുടരുമെന്നും അങ്കമാലി അഡ്ലക്സ് ആശുപത്രി വ്യക്തമാക്കി.


