തിരുവനന്തപുരത്ത് വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; വർക്ക് ഏരിയയും ബൈക്കും കത്തിനശിച്ചു

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീടിന്റെ വർക്ക് ഏരിയ്ക്കും ബൈക്കിനും തീ പിടിച്ചു.മംഗലപുരം കൊയ്ത്തൂർ കോണത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിൽ രാത്രി 12:30 യോടെയാണ് സംഭവം.

video
play-sharp-fill

കുടുംബം ഉറങ്ങുന്നതിനിടയില്‍ ശബ്ദം കേട്ട് ഉണർന്നു നോക്കുമ്പോഴാണ് അപകട വിവരം അറിയുന്നത്. വർക്ക് ഏരിയയും പോർച്ചില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കും പൂർണ്ണമായി കത്തി നശിച്ച നിലയിലായിരുന്നു. ആളപായമില്ല.

ഗ്യാസ് സിലിണ്ടർ ലീക്കായി തീപിടിച്ച്‌ പൊട്ടിത്തെറിച്ച്‌ ആകാമെന്നാണ് പ്രാഥമിക നിഗമനം. ശബ്ദം കേട്ട് എത്തിയ നാട്ടുകാരും വിവരം അറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് സംഘവുമാണ് തീയണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group