മദ്യലഹരിയിൽ തര്‍ക്കം; പാലക്കാട് വടകരപ്പതിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു

Spread the love

പാലക്കാട്: വടകരപ്പതിയില്‍ അനന്തരവന്റെ ആക്രമണത്തില്‍ അമ്മാവന് ദാരുണാന്ത്യം. കൗണ്ടന്നൂര്‍ സ്വദേശി ശെന്തില്‍ കുമാര്‍ (45) ആണ് മരിച്ചത്.

video
play-sharp-fill

മദ്യലഹരിയില്‍ ഒരുമിച്ച്‌ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരണമായത്. വാക്കുതര്‍ക്കം രൂക്ഷമായതോടെ സഹോദരിയുടെ മകനായ പ്രഭാകരൻ (33) ഇരുമ്പ് ദണ്ഡുപയോഗിച്ച്‌ ശെന്തില്‍ കുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് ഒളിവില്‍ പോയെങ്കിലും പിന്നീട് പൊലീസ് പിടികൂടി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group