ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു;രണ്ടുപേർ മരിച്ചു;മരിച്ചത് ആറു മാസം പ്രായമായ കുട്ടിയും ഒരു സ്‌ത്രീയും; അപകടത്തിൽ പെട്ടത് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനം;പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Spread the love

ഇടുക്കി: ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.

video
play-sharp-fill

നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

വിവാഹ ചടങ്ങുകൾക്കു ശേഷം സമീപത്തുള്ള വ്യൂ പോയിന്റിൽപോയി തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്. 200 അടിയോളം താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.’

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

12 പേരോളമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. നാട്ടുകാർ ചേർന്ന് യാത്രക്കാരെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇതിൽ പരിക്കേറ്റ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് കൊണ്ടുപോകും.