മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് ആശ്വാസം; മൂന്ന് മാസത്തെ ഉപജീവന ബത്ത അനുവദിച്ചു

Spread the love

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല മേഖലയിലെ ദുരിതബാധിതർക്കായി ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലേക്കുള്ള ഉപജീവന ബത്ത അനുവദിച്ച്‌ ഉത്തരവ് പുറത്തിറക്കി.

video
play-sharp-fill

ഇതിനായി മൊത്തം 3,19,95,000 രൂപ ദുരന്തനിവാരണ വകുപ്പ് വയനാട് ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്ക് കൈമാറി.

ജൂണ്‍ മാസം വരെയുള്ള ഉപജീവന ബത്ത നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നത്. അതിന് ശേഷം ദുരന്തബാധിതരെ പുനരധിവസിപ്പിക്കും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരന്തത്തെ തുടർന്ന് വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിദിനം 300 രൂപ വീതമാണ് ബത്തയായി ലഭിക്കുക. ക്യാമ്പുകളിലും വാടകവീടുകളിലും കഴിയുന്നവർക്കാണ് ഈ സഹായം ലഭ്യമാകുന്നത്.

തുക വൈകാതെ തന്നെ അർഹരായവർക്കു വിതരണം ചെയ്യണമെന്ന് ജില്ലാ ഭരണകൂടത്തിന് സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്. അതിനുശേഷം ദുരിതബാധിതരുടെ പുനരധിവാസ നടപടികള്‍ വേഗത്തിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.