
കൂട്ടിക്കൽ: ചന്തക്കടവ് ഭാഗത്ത് വീട്ടമ്മയുടെ സ്വർണ്ണമാല കവർന്ന മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി.
പുഞ്ചവയൽ സ്വദേശിയാണ് പിടിയിലായതെന്ന് പ്രാഥമിക വിവരങ്ങൾ.
അന്തരിച്ച ചന്തക്കടവ് സ്വദേശി തങ്കോയിയുടെ ഭാര്യയുടെ മാലയാണ് പ്രതി മോഷ്ടിക്കാൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചന്തക്കടവ് ഭാഗത്ത് വെച്ച് വീട്ടമ്മയുടെ മാല പൊട്ടിച്ച ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാരകംപുഴ യൂണിയൻ ബാങ്കിന് സമീപത്ത് വെച്ചാണ് നാട്ടുകാർ വളഞ്ഞത്. കിലോമീറ്ററുകളോളം ഓടിച്ചിട്ടാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.
മോഷ്ടാവിനെ പിടികൂടിയ നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.
പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പുഞ്ചവയൽ സ്വദേശിയാണെന്ന വിവരം ലഭിച്ചത്.
ഇയാളെ പെരുവന്താനo പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.



