
ടെഹ്റാൻ: യുഎസ്-ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം ഇനിയും സംസ്കരിച്ചിട്ടില്ലെന്ന് റിപ്പോർട്ട്.
സുരക്ഷാ ഭീഷണികളും പ്രതിഷേധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് മൃതദേഹം സംസ്കരിക്കാത്തതതെന്നും പറയുന്നു. ഫെബ്രുവരി 28നാണ് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഖമനേയി കൊല്ലപ്പെട്ടത്.
മഷ്ഹദ് നഗരത്തില്‍ മൃതദേഹം അടക്കം ചെയ്യാനായിരുന്നു തീരുമാനം. ഇവിടെ ആക്രമണ സാധ്യത കുറവായതിനാലാണ് ഖമനെയിയുടെ അന്ത്യവിശ്രമസ്ഥലമായി നിലവില്‍ അധികൃതർ പരിഗണിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അദ്ദേഹത്തിന്റെ ജന്മനാട് കൂടിയാണ് മഷ്ഹദ്. തുർക്ക്മെനിസ്ഥാൻ അതിർത്തിയോട് ചേർന്ന, ഇസ്രായേലില്‍ നിന്ന് അകലെയുള്ള നഗരമാണിതെന്നും ഇമാം റെസ ദേവാലയം ഇവിടെയാണ് സ്ഥിതിചെയ്യുന്നതെന്നും പ്രാധാന്യം വർധിപ്പിക്കുന്നു.
ഖമനെയിയുടെ സംസ്കാര ചടങ്ങില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുമെന്നാണ് വിശ്വസിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ സുരക്ഷാ വെല്ലുവിളിയാകുമെന്ന് അധികൃതർ ആശങ്കപ്പെടുന്നു.
ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയെ മാർച്ച് എട്ടിന് പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു.



