‘പിണറായിയാണോ മരുമകനാണോ പ്രതിപക്ഷ നേതാവ് ആകുകയെന്ന ചര്‍ച്ച അവര്‍ നടത്തട്ടെ, കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയായി പരിഗണിക്കാന്‍ നിരവധി പേർ’; പി വി അൻവര്‍

Spread the love

പാലക്കാട്: പിണറായി വിജയനും മരുമകനും പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചർച്ച നടത്തട്ടേയെന്നും കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയായി പരിഗണിക്കാന്‍ നിരവധി പേരുകളുണ്ടെന്നും പി വി അന്‍വർ.

video
play-sharp-fill

പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിപിഐഎമ്മില്‍ നിന്നും വിട്ടുപോയ എല്ലാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും അവരുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു.

പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐഎം വിട്ട നേതാക്കളുടെ കൂട്ടായ്മയുടെ രൂപം യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.