
തിരുവനന്തപുരം:വയനാട് ടൗണ്‍ഷിപ്പിലെ വീടിന്റെ വിള്ളല്‍ റവന്യൂ മന്ത്രി കെ.രാജന്‍ പരിശോധിച്ചതില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
ചോര്‍ച്ച പരിശോധിക്കേണ്ടത് എന്‍ജിനീയര്‍മാരാണ്, മന്ത്രിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ ഉദ്ഘാടന നാടകം മാത്രമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ വീടുകളില്‍ ഇതുവരെ ആര്‍ക്കും താമസിക്കാനായില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
രാഹുല്‍ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം.
സര്‍ക്കാര്‍ നിര്‍മ്മിച്ച വീടിന്റെ അവസ്ഥ ഇതാണ്.
തെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളെ കബളിപ്പിക്കാനുള്ള കാപട്യമായിരുന്നു ടൗണ്‍ഷിപ്പ് ഉദ്ഘാടനമെന്നും അദ്ദേഹം പറഞ്ഞു.
വീടിന് വിള്ളലുണ്ടായതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി നേരിട്ടെത്തി പരിശോധന നടത്തിയത്.
വീടുകളിലൊന്നും വിള്ളലുണ്ടായിട്ടില്ലെന്നും മേല്‍ക്കൂരയില്‍ നിന്ന് വെള്ളം കിനിഞ്ഞുവന്ന പാടാണെന്നുമാണ് മന്ത്രി പറഞ്ഞത്.
വിള്ളല്‍ രേഖപ്പെടുത്തിയ ഭാഗങ്ങളില്‍ മന്ത്രി തന്നെ നേരിട്ട് ഉരച്ചുനോക്കി പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.







