പത്തനംതിട്ടയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

Spread the love

പത്തനംതിട്ട: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുമരണം.

video
play-sharp-fill

പത്തനംതിട്ട കുമ്പഴയിലാണ് സംഭവം.
വടശേരിക്കര സ്വദേശികളായ ഫിലിപ്പ് (64), ജിൻസി (55) എന്നിവരാണ് മരിച്ചത്.

ഇരുവരും ബന്ധുക്കളാണെന്നാണ് വിവരം. കുമ്പഴ ഫെഡറല്‍ ബാങ്കിന് സമീപത്തായി ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറിയിലേയ്ക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പിന്നാലെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുവച്ചുതന്നെ ഒരാള്‍ മരണപ്പെട്ടിരുന്നുവെന്ന റിപ്പോർട്ടുണ്ട്.