പാർലമെന്റിലെ തിരിച്ചടി, പഞ്ചായത്തിലെ തിരിച്ചടി, ഇനി നാലാം തീയതി ബാക്കിയുള്ള തിരിച്ചടി: മന്ത്രി സജി ചെറിയാൻ അടക്കമുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം മുൻ  നേതാവ് ജി സുധാകരൻ.

Spread the love

ആലപ്പുഴ: മന്ത്രി സജി ചെറിയാൻ അടക്കമുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം വിട്ട് അമ്ബലപ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജി സുധാകരൻ രംഗത്ത്.
മന്ത്രി സജി ചെറിയാനും എച്ച്‌ സലാമും നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് വിമർശനം. ഏപ്രില്‍ 11ന് സജി ചെറിയാനും എച്ച്‌ സലാമും എന്നെ ആക്ഷേപിച്ചു കൊണ്ട് പ്രസ്താവന ഇറക്കിയിരുന്നു. രണ്ടുപേരും കൂടിയാലോചിച്ച്‌ അവരുടെ പൊളിറ്റിക്കല്‍ ക്രിമിനല്‍ ഫിലോസഫിക്ക് അനുസൃതമായിട്ടാണ് ഒരേ ദിവസം പ്രസ്താവന ഇറക്കിയതെന്ന് ജി സുധാകരൻ ഫേസ്ബുക്കില്‍ കുറിച്ചു.

video
play-sharp-fill

‘എനിക്ക് എന്റെ എംഎല്‍എ പെൻഷനും പത്ത് വർഷത്തെ മന്ത്രി ശമ്ബളവും ആണ് ചെലവ് കഴിച്ച്‌ സമ്ബാദ്യം. എന്റെ ഭാര്യയ്ക്ക് 31 വർഷം കോളേജ് അധ്യാപിക എന്ന നിലയ്ക്ക് സർവീസില്‍ യുജിസി ശമ്ബളവും പെൻഷനും ഒപ്പം അവർക്ക് ലഭിച്ച ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് എന്നിവയാണ് സമ്ബാദ്യം. ഞങ്ങളുടെ സമ്ബാദ്യങ്ങള്‍ മകന്റെ പേരില്‍ നിക്ഷേപിക്കുകയോ മാറ്റിക്കൊടുക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ മൗലിക അവകാശമാണ്. സ്വകാര്യത ഭരണഘടനയിലെ മൗലിക അവകാശമാണ് എന്നുകൂടി അറിയിക്കട്ടെ.

കഴിഞ്ഞ അഞ്ചു വർഷങ്ങളായി ചെറിയാനും സലാമും കൂട്ടാളികളും നടത്തിയ ക്രിമിനല്‍ ഗൂഢാലോചനകളും ആക്ഷേപങ്ങളും എന്നെ പാർട്ടിയില്‍ നിന്നും പുറത്തു തള്ളാനുള്ള ശ്രമങ്ങള്‍ ആയിരുന്നെന്ന് ഇപ്പോള്‍ ഈ ‘ഭാരമൊഴിയല്‍’ പ്രയോഗം വഴി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ ക്രിമിനല്‍ കുറ്റങ്ങള്‍ അവർ ഓരോന്നായി വിളംബരം ചെയ്യുകയാണ്.
പാർലമെന്റിലെ തിരിച്ചടി, പഞ്ചായത്തിലെ തിരിച്ചടി, ഇനി നാലാം തീയതി ബാക്കിയുള്ള തിരിച്ചടി’- ജി സുധാകരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി സുധാകരൻ എംഎല്‍എ പെൻഷൻ വാങ്ങുന്നത് പാർട്ടിയില്‍ നിന്ന് നെടിയെടുത്ത ആനുകൂല്യമല്ലേയെന്ന് സജി ചെറിയാൻ ചോദിച്ചിരുന്നു. സുധാകരൻ ചെയ്തതിനും പറഞ്ഞതിനുമൊക്കെ അനുഭവിക്കുമെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.

ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരാഴ്ച മുമ്ബ് ഏപ്രില്‍ 11ന് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറയേറ്റ് അംഗവുമായ ശ്രീ. സജി ചെറിയാനും, എംഎല്‍എയും പാർട്ടി ജില്ലാ സെക്രട്ടറയേറ്റ് അംഗവുമായ ശ്രീ എച്ച്‌ സലാമും എന്നെ ആക്ഷേപിച്ചു കൊണ്ട് പ്രസ്താവന ഇറക്കിയിരുന്നു. രണ്ടുപേരും കൂടിയാലോചിച്ച്‌ അവരുടെ പൊളിറ്റിക്കല്‍ ക്രിമിനല്‍ ഫലോസഫിക്ക് അനുസൃതമായിട്ടാണ് ഒരേ ദിവസം പ്രസ്താവന ഇറക്കിയത്.

സഖാവ് കൃഷ്ണപിള്ള സ്മാരകം തകർക്കാൻ സജി ചെറിയാനോടൊപ്പം ഞാനും ഉണ്ടായിരുന്നു എന്നാണ് പത്രത്തില്‍ കണ്ടത്. അതിനർത്ഥം അദ്ദേഹം ഉറപ്പായും അതിനുണ്ടായിരുന്നെന്ന് സ്വയം അവകാശപ്പെടുന്നതായി എല്ലാവർക്കും മനസ്സിലാകും. ഞാൻ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഉണ്ടാകില്ലെന്നും ഏവർക്കും അറിയാം.
എനിക്ക് എന്റെ എംഎല്‍എ പെൻഷനും 10 വർഷ മന്ത്രി ശമ്ബളവും ആണ് ചിലവ് കഴിച്ചു സമ്ബാദ്യം.

എന്റെ ഭാര്യയ്ക്ക് 31 വർഷം കോളേജ് അധ്യാപിക എന്ന നിലയ്ക്ക് സർവീസില്‍ യുജിസി ശമ്ബളവും പെൻഷനും ഒപ്പം അവർക്ക് ലഭിച്ച ഗ്രാറ്റിവിറ്റി, പ്രൊവിഡന്റ് ഫണ്ട് എന്നിവയാണ് സമ്ബാദ്യം. ഞങ്ങളുടെ സമ്ബാദ്യങ്ങള്‍ മകന്റെ പേരില്‍ നക്ഷേപിക്കുകയോ മാറ്റിക്കൊടുക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ മൗലിക അവകാശമാണ്. സ്വകാര്യത ഭരണഘടനയിലെ മൗലിക അവകാശമാണ് എന്നുകൂടി അറിയിക്കട്ടെ. ഏക മകൻ 19 വർഷമായി പ്രവാസിയാണ്. അതിലുള്ള സമ്ബാദ്യം അവനും ഭാര്യക്കും ഉണ്ട്.

മേല്‍പ്പറഞ്ഞ രണ്ടു ചങ്ങാതികളുടെ സ്വത്തുക്കളെ പറ്റിയും ഞങ്ങളുടെ സ്വത്തുക്കളെ പറ്റിയും അന്വേഷണ ഏജൻസികള്‍ക്ക് അന്വേഷിക്കാവുന്നതാണ്. മറ്റൊരു ഭീഷണി എനിക്കെതിരെ ഓരോന്നോരോന്നായി ഇറക്കുമെന്നാണ്. തീർന്നില്ല, ഞാൻ പാർട്ടിയില്‍ നിന്ന് മാറിയതോടുകൂടി പാർട്ടിയുടെ വലിയൊരു ഭാരം ഒഴിഞ്ഞു എന്നാണ് മറ്റൊന്ന്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി ചെറിയാനും, സലാമും കൂട്ടാളികളും നടത്തിയ ക്രിമിനല്‍ ഗൂഢാലോചനകളും ആക്ഷേപങ്ങളും എന്നെ പാർട്ടിയില്‍ നിന്നും പുറത്തു തള്ളാനുള്ള ശ്രമങ്ങള്‍ ആയിരുന്നു എന്ന് ഇപ്പോള്‍ ഈ ‘ഭാരമൊഴിയല്‍’ പ്രയോഗം വഴി വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയ ക്രിമിനല്‍ കുറ്റങ്ങള്‍ അവർ ഓരോന്നായി വിളംബരം ചെയ്യുകയാണ്. പാർലമെന്റിലെ തിരിച്ചടി, പഞ്ചായത്തിലെ തിരിച്ചടി, ഇനി നാലാം തീയതി ബാക്കിയുള്ള തിരിച്ചടി.
ഭീഷണി, ഭയപ്പെടുത്തല്‍, അപകീർത്തിപ്പെടുത്തല്‍ എന്നിവയാണ് ഇവരുടെ പ്രസ്താവനകളില്‍ ഉള്ളത്. നിയമവിരുദ്ധമായി ആളുകളുടെ മൗലിക അവകാശമായ സ്വകാര്യതയിലും ജീവിതത്തിലും ഇടപെട്ടാല്‍ ഗുരുതരമായ നിയമ ശിക്ഷ അനുഭവക്കേണ്ടി വരുമെന്ന് ഇവർ ഓർത്താല്‍ കൊള്ളാം. അവരുടെ ഭാഷയില്‍ ഒരു മറുപടിയും നല്‍കാൻ ആഗ്രഹിക്കുന്നില്ല.