കോഴിക്കോട് ദർസ് വിദ്യാർഥികളെ ആക്രമിച്ചു; അടിക്കുകയും ചവിട്ടുകയും ചെമ്പുവള ഉപയോഗിച്ച്‌ മർദ്ദിക്കുകയും ചെയ്തു; സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; കൂടെയുണ്ടായിരുന്ന സുഹൃത്ത് ഒളിവിൽ

Spread the love

കോഴിക്കോട്: ചെറുവണ്ണൂരില്‍ ദർസ് വിദ്യാർഥികളെ ആക്രമിച്ച സംഭവത്തില്‍ സിആർപിഎഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

ചെറുവണ്ണൂർ സ്വദേശി സന്തോഷ് ചെറാത്ത് ആണ് അറസ്റ്റിലായത്. മറ്റൊരു പ്രതി പഴയ മഠത്തില്‍ സുരേഷ് ഒളിവിലാണ്. ചുമരെഴുതാന്‍ പോയ ദ‍‍ർസ് വിദ്യാർഥികളായ മുഹമ്മദ് ഉനൈസ്(17), മുഹമ്മദ് ശാമില്‍ (17) എന്നിവരെയാണ് സന്തോഷും സുരേഷും ചേർന്ന് മർദിച്ചത്.

വീട്ടുകാരോട് അനുമതി വാങ്ങിയാണ് ചുമരെഴുതാന്‍ പോയതെന്നും എന്നാല്‍ ചുമരെഴുതിക്കൊണ്ടിക്കുന്ന സമയത്ത് ഇവരെത്തി അടിക്കുകയും ചവിട്ടുകയും ചെമ്പുവള ഉപയോഗിച്ച്‌ മർദിച്ചതായും വിദ്യാർഥികള്‍ പറയുന്നു. പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് പിന്നാലെ ദർസിലെ അധ്യാപകർ എത്തി പരാതി നല്‍കിയെങ്കിലും ആദ്യം പൊലീസ് കേസ് എടുത്തില്ല എന്ന ആക്ഷേപവും ഉയർന്നിരുന്നു.