പ്രതിപക്ഷത്ത് ഭിന്നതയ്ക്കുള്ള നീക്കം പാളി; വനിത സംവരണ ബില്‍ പരാജയപ്പെട്ടാലും പിന്‍വലിക്കില്ല; പ്രചാരണവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാൻ കേന്ദ്രം

Spread the love

ഡൽഹി: വനിത സംവരണത്തില്‍ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടെങ്കിലും ബില്‍ പിന്‍വലിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.

video
play-sharp-fill

വനിത സംവരണ ബില്‍ പാര്‍ലമെന്‍റില്‍ പരാജയപ്പെട്ടാലും പിന്‍വലിക്കില്ലെന്നും പരാജയം നേരിടുമെന്നുമാണ് എൻഡിഎ വൃത്തങ്ങള്‍ അറിയിക്കുന്നത്. ബില്‍ വോട്ടിനിട്ട് തള്ളിയാല്‍ വൻ പ്രചാരമവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിനെതിരെയടക്കം വൻ പ്രചാരണം നടത്താനാണ് ധാരണ.
വനിത സംവരണത്തില്‍ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടത് കേന്ദ്ര സർക്കാരിന് വൻ തിരിച്ചടിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡല പുനർനിർണ്ണയം എല്ലാ പാർട്ടികളെയും ഒരു പോലെ ബാധിക്കുമെന്ന് ബോധ്യപ്പെടുത്താൻ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞു. വനിത സംവരണത്തെ കോണ്‍ഗ്രസ് പരാജയപ്പെടുത്തി എന്ന് പ്രചാരണം ബംഗാളില്‍ ബിജെപി ശക്തമാക്കുമെങ്കിലും ഇത് സ്ത്രീ വോട്ടർമാരെ സ്വാധീനിക്കുമോ എന്ന് കണ്ടറിയണം.

പ്രതിപക്ഷത്തിന്‍റെ ഈ നിലപാട് അടക്കം പശ്ചിമ ബംഗാളിലടക്കം ആയുധമാക്കാമെന്നാണ് ബിജെപി പ്രതീക്ഷ.