നിധിൻ രാജിന്റെ മരണത്തിന് ഉത്തരവാദിയായ അദ്ധ്യാപകനെ അറസ്റ്റ്‌ ചെയ്യണം : സെൻകുമാറിന്റെയും പി.സി. ജോർജിന്റെയും ക്രൈസ്തവ വിരുദ്ധ പരാമർശങ്ങളിൽ ബിജെപി നേതാക്കൾ നിലപാട് വ്യക്തമാക്കണം: തൃണമൂൽ കോൺഗ്രസ്

Spread the love

കോട്ടയം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാധിയായ അനാട്ടമി മോധാവി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്യാതെ സർക്കാർ സംരക്ഷിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

video
play-sharp-fill

മുൻ ഡിജിപി ടി.പി. സെൻകുമാർ കേരളത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെയും മതപരമായ വിഭജനത്തെയും കുറിച്ചും നടത്തിയ പരാമർശങ്ങൾ കടുത്ത വർഗീയതയാണെന്നും ആരോപിച്ചു.

കേരളത്തിൽ വോട്ടുകൾ കൃത്യമായ മതാടിസ്ഥാനത്തിൽ വിഭജിക്കപ്പെടുകയാണെങ്കിൽ 95 നിയമസഭാ സീറ്റുകളിൽ ബിജെപിക്ക് അനായാസം വിജയിക്കും എന്ന് പറഞ്ഞ സെൻകുമാർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനർത്ഥി ആയി മൽസരിച്ച് ജനപിൻതുണ തെളിക്കാൻ തയാറാകുകയാണ്‌ വേണ്ടതെന്നും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഫ് സി ആർ ബില്ലിൽ ആശങ്കയുണ്ട് എന്ന ദീപിക പത്രം മുഖപ്രസംഗം എഴുതിയതിന് ചോദ്യം ചെയ്യുകയും കാഞ്ഞിരപ്പള്ളി പിതാവിനെയും പാലാ പിതാവിനെയും ക്രൈസ്തവ സമൂഹത്തെയും അധിക്ഷേപിച്ച പിസി ജോർജ് പുത്രനും ബിജെപിയെ സുഖിപ്പിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ നടത്തിയ നീക്കം പൊളിഞ്ഞു എന്നും പി.സി. ജോർജ് ബി.ജെ.പിയുടെ അന്തകനായി മാറിയിരിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.

പാലാ അരമനയ്ക്ക് നേരെ എസ്ഡിപിഐക്കാർ കല്ലെടുത്തെറിഞ്ഞ് അക്രമം അഴിച്ചുവിട്ടു എന്ന ശുദ്ധ അസംബന്ധം പ്രചരിപ്പിച്ച് കൃസ്ത്യൻ – മുസ്ലീം വേർതിരിവും സംഘർഷവും ഉണ്ടാക്കാനാണ് പി സി ജോർജ് ശ്രമിച്ചതെന്നും പാലാ പിതാവ് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രസംഗം തെറ്റിദ്ധരിച്ച്
എതാനും എസ്ഡിപിഐ പ്രവർത്തകർ അരമനയിലേയ്ക്ക് മാർച്ച് നടത്തിയപ്പോൾ പിതാവിനും അരമനക്കും സംരക്ഷണം നൽകാൻ അന്ന് യുഡിഫ് ജില്ലാ ചെയർമാനായിരുന്ന ഞാനും പാലായിലെ ജനാധിപത്യ വിശ്വാസികളും രംഗത്ത് ഉണ്ടായിരുന്നുവെന്നും പിസി ജോർജ് അന്ന് ആ പരിസരത്ത് പോലും വന്നിട്ടില്ല എന്നും മഞ്ഞക്കടമ്പൻ പറഞ്ഞു.

കടുത്ത വർഗ്ഗീയ വിഷം ചീറ്റുന്ന ശശികലയെ വെല്ലുന്ന വർഗ്ഗീയ ഭ്രാന്തൻമാരായ ടി.പി. സെൻ കുമാറിനെയും , പി.സി.ജോർജിനെയും ചങ്ങലക്കിടണമെന്നും കോട്ടയം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ സജി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻറ് ഗണേഷ് ഏറ്റുമാനൂർ , സെക്രട്ടറി എം.എം. ഖാലിദ്, ലൗജിൻ മാളിയേക്കൽ, രാജേഷ് ഉമ്മൻ കോശി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ടി.പി. സെൻകുമാറിന്റെയും , പി.സി.ജോർജിന്റെയും ക്രെസ്തവ വിരുദ്ധ വർഗ്ഗിയ പരാമർശനങ്ങളിൽ നിലപാട് വ്യക്തമാക്കാൻ കോട്ടയംകാരനും ക്രെസ്തവനുമായ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോർജ് കുര്യനും , ബി.ജെ.പി.ക്രിസ്ത്യൻ ഔട്ട് റീച്ച് നേതാക്കളും നിലപാട് വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.